---
title: "വേളത്ത് കാട്ടുപന്നിയുടെ ആക്രമണം; ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്ക്"
english_title: "Velam Bike Rider Wild Boar Attack Serious Injury Kuttiady Kozhikode"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/382913/ velam-bike-rider-wild-boar-attack-serious-injury"
published_at: "2026-09-16T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa46214ff1e_velam-bike-rider-wild-boar-attack-serious-injury.jpg"
keywords: ["Wild Boar Attack", "Velam News", "Bike Accident"]
---

# വേളത്ത് കാട്ടുപന്നിയുടെ ആക്രമണം; ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്ക്

> **Lead Summary:** **വേളം: ** വേളത്ത് ബൈക്ക് യാത്രക്കാരനായ യുവാവിന് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗുരുതരപരിക്ക്. ഒളോടിത്താഴെ പാറച്ചാലിൽ ഷാകേഷിനാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെയാണ് ഈ അപകടമുണ്ടായത്.

## Article Content

**വേളം: ** വേളത്ത് ബൈക്ക് യാത്രക്കാരനായ യുവാവിന് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗുരുതരപരിക്ക്. ഒളോടിത്താഴെ പാറച്ചാലിൽ ഷാകേഷിനാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെയാണ് ഈ അപകടമുണ്ടായത്.

യാത്രയ്ക്കിടെ ബൈക്കിന് നേരെ പെട്ടെന്ന് കാട്ടുപന്നി പാഞ്ഞടുക്കുകയും, ആക്രമണത്തിൽ ഷാകേഷ് ബൈക്കിൽ നിന്ന് താഴെ വീഴുകയുമായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ യുവാവിന്റെ വാരിയെല്ലിന് പൊട്ടലും ശരീരമാസകലം ഗുരുതരമായ ചതവുകളും പറ്റിയിട്ടുണ്ട്.

സംഭവസ്ഥലത്തു നിന്ന് ഉടൻ തന്നെ അദ്ദേഹത്തെ കുറ്റ്യാടി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും, വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

English Summary:

Serious injury to bike rider in wild boar attack at Velam. Shakesh (40) of Parachalil, Vellam Olottithazha was injured when wild boar charged at his bike while returning home after friend's wedding on Sunday night. He fell from bike, suffered rib fracture and bruises all over body. First taken to Kuttiady Govt Taluk Hospital then shifted to Kozhikode Medical College.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/382913/ velam-bike-rider-wild-boar-attack-serious-injury)